ഉത്സവകാല തിരക്ക് കണക്കിലെടുത്ത് ജനശതാബ്ദിക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വെ

തിരുവനന്തപുരം : ഉത്സവകാല തിരക്ക് കണക്കിലെടുത്ത് ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വെ.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്‌ (12076), കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്‌(12075)കള്‍ക്ക് ഡിസംബര്‍ 22, 23, 24, 25, തീയതികളിലാണ് അധിക കോച്ച് അനുവദിച്ചത്.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന്(12082) ഡിസംബര്‍ 20, 21, 22, 23, 24, 25, തീയതികളിലും കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന്(12081) 21, 22, 23, 24, 25, 26 തീയതികളിലുമാണ് അധിക കോച്ച് അനുവദിച്ചത്. എല്ലാ ട്രെയിനുകളിലും ഓരോ ചെയര്‍കാര്‍ കോച്ച് വീതമാണ് അധികമായി അനുവദിച്ചിരിക്കുന്നത്.

അതിനിടെ തിരുനെല്‍വേലി ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് ജാംനഗര്‍-തിരുനെല്‍വേലി വീക്ക്‌ലി എക്‌സ്പ്രസ് റദ്ദാക്കിയതായും റെയില്‍വെ അറിയിച്ചു.

Top