പണം ഈടാക്കാതെ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ഉത്തരവിനെതിരെ റെയില്‍വേ

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന കോടതിയുടെ ഉത്തരവിനെതിരെ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍. ശ്രമിക് ട്രെയിന്‍ സൗജന്യമായി ഓടിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിനോദ് കുമാര്‍ യാദവ് വ്യക്തമാക്കിയത്. ശ്രമിക് ട്രെയിന്‍ സൗജന്യമാക്കിയാല്‍ അതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവില്ല.

അതുകൊണ്ട് ടിക്കറ്റ് നിരക്ക് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് വഹിക്കണം. സംസ്ഥാനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത് എന്തിനെന്ന ചോദ്യത്തില്‍ നിന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ ഒഴിഞ്ഞുമാറി. ശ്രമിക് ട്രെയിന്‍ ഓടിച്ചതിലൂടെ കിട്ടിയ വരുമാനം എത്രയെന്ന് പറയാന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ തയ്യാറായില്ല.

Top