റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ്;പദ്ധതിക്ക് തുടക്കമിട്ട് റെയില്‍ടെല്‍

റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്ക് ആരംഭം കുറിച്ച് റെയില്‍ടെല്‍. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 4000 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രീ പെയ്ഡ് സേവനം കിട്ടും.

നിലവില്‍ 5,950 റെയില്‍വെ സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്. സ്മാര്‍ട്ട്ഫോണില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ വൈ ഫൈ സേവനം പ്രയോജനപ്പെടുത്താം.

ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുകയാണ്‌ നിശ്ചയിച്ചിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവുമുണ്ട്.

 

 

 

 

 

 

 

 

Top