കോട്ടയം ജില്ലയിലേക്കുള്ള റെയില്‍, റോഡ് ഗതാഗതം സ്തംഭിച്ചു

കോട്ടയം: സംസ്ഥാനത്ത് നാശം വിതച്ച പ്രളയ ദുരന്തത്തില്‍ കോട്ടയം ജില്ല ഒറ്റപ്പെടുന്നു. ജില്ലയിലേക്കുള്ള റോഡ്, റെയില്‍ ഗതാഗതമെല്ലാം സ്തംഭിച്ചിരിക്കുകയാണ്. എംസി റോഡ്, എസി റോഡ്, കെകെ റോഡ് എന്നീ റോഡ് ഗതാഗതങ്ങളാണ് സ്തംഭിച്ചത്. ട്രെയിന്‍ ഗതാഗതം നിര്‍ത്തലാക്കി. കോട്ടയം നഗരം, കുമരകം, ചങ്ങനാശ്ശേരി, വൈക്കം തുടങ്ങിയ പ്രദേശങ്ങള്‍ മുങ്ങിത്താഴുകയാണ്.

തൃശൂരില്‍ നിന്നും എറണാംകുളത്തേക്കുള്ള ദേശീയപാത പൂര്‍ണമായും അടച്ചിരിക്കുകയാണ്. ടോള്‍ പ്ലാസ, പുതുക്കാട്, ആമ്പല്ലൂര്‍, കറുകുറ്റി, മുരിങ്ങൂര്‍, എന്നീ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. മുരിങ്ങൂര്‍ മേല്‍പ്പാലത്തിലും വെള്ളം കയറിയിരിക്കുകയാണ്. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന പല റോഡുകളും പലയിടത്തായി വെള്ളത്തിനടിയിലാണ്.

Top