റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിടും

കോട്ടയം: ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം വരെയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനാൽ ഇന്നു മുതൽ 29 വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചർ എക്‌സ്പ്രസ് നാളെ മുതൽ 29 വരെ റദ്ദാക്കിയിരിക്കുന്നത്. നാഗർകോവിൽ-കോട്ടയം പാസഞ്ചർ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം-നിലമ്പൂർ പാസഞ്ചർ എക്‌സ്പ്രസ് എറണാകുളം ടൗണിൽ നിന്നും സർവീസ് നടത്തും.

തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് 10 നും നാഗർകോവിലിലേക്കുള്ള ഷാലിമാർ എക്‌സ്പ്രസ് ഇന്നും ബാംഗ്ലൂരിലേക്കുള്ള ഐലൻഡ് എക്‌സ്പ്രസ് 6,9 തീയതികളിലും അരമണിക്കൂറോളം വൈകും. ഡൽഹിയിലേക്കുള്ള കേരള എക്‌സ്പ്രസ്, നാഗർകോവിലിലേക്കുള്ള പരശുറാം എക്‌സ്പ്രസ് എന്നിവ 6,8,9 തീയതികളിലും തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് 7,8 തീയതികളിലും കൊച്ചുവേളിയിലേക്കുള്ള കോർബ എക്‌സ്പ്രസ് 7 നും ആലപ്പുഴ വഴി തിരിച്ചുവിടും.

Top