Raid rave party in Kochi;DJ-ARREST

കൊച്ചി: കൊച്ചി മുളവുകാട് ദ്വീപില്‍ നടന്ന നിശാ പാര്‍ട്ടിയില്‍ ലഹരിമരുന്നുമായെത്തിയ ഡിജെയെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം സ്വദേശിയായ ഇവാനെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ പാര്‍ട്ടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു പൊലീസ് റെയ്ഡ്.

മണ്‍സൂണ്‍ നൈറ്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. 1500 രൂപയാണ് പരിപാടിയുടെ ടിക്കറ്റിനായി ഈടാക്കിയിരുന്നത്.

ബിക്കിനി ഫാഷന്‍ ഷോയുണ്ടെന്നും സംഘാടകരുടെ വാഗ്ദാനം ചെയ്തിരുന്നു.

ഏകദേശം 150ഓളം പേര്‍ പാര്‍ട്ടിക്കായി എത്തിയിരുന്നു. അര്‍ദ്ധനഗ്‌ന നൃത്തത്തിനായി ഒരുങ്ങിനിന്നിരുന്ന നിരവധിപ്പേരാണ് സ്ഥലത്തുണ്ടായിരുന്നത്.

പാര്‍ട്ടി നടക്കുന്ന ഹാളിനോട് ചേര്‍ന്നുള്ള കിടപ്പുമുറികള്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

റെയ്ഡ് വിവരം അറിഞ്ഞതോടെ പരിപാടിക്ക് എത്തിയവരില്‍ പലരും മുങ്ങിയതായും പൊലീസ് പറഞ്ഞു. പരിപാടി സംഘടിപ്പിച്ചവരെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Top