ഓപ്പറേഷൻ ജ്യോതിയുടെ ഭാഗമായി വിജിലൻസ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ റെയ്ഡ്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വിജിലൻസ് റെയ്ഡ്. ഓപ്പറേഷൻ ജ്യോതി എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത് . പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ ഓഫീസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫീസുകളിലുമാണ് മിന്നൽ പരിശോധന നടക്കുന്നത്. അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്.

ഇന്ന് രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കൽ, മാനേജ്മെൻ്റിനു ലഭിക്കുന്ന ഗ്രാൻഡുകൾ പാസാക്കി നൽകൽ, പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിവയ്ക്ക് ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികം സ്വീകരിക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടക്കുന്നത്.

Top