പ്രമുഖ ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

പൂനെ: പ്രമുഖ ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നു.

രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കിലെ ലസല്‍ഗോണില്‍ 25 ഇടങ്ങളിലായി ഏഴ് പ്രമുഖ വ്യാപാരികളുടെ വീടുകള്‍, ഓഫീസ്, ഗോഡൗണ്‍ എന്നിവ കേന്ദ്രീകരിച്ചാരുന്നു റെയ്ഡ്.

ആദായ നികുതി വകുപ്പ് നാസിക് ഓഫീസിലെ 120 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

ലഭ്യത കുറച്ച് വിപണിയില്‍ വില ഉയര്‍ത്തുന്നതിന് വേണ്ടി ഉള്ളി പൂഴ്ത്തി വെയ്ക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്‌.

Top