ഫിലിപ്പീൻസ്: റായ് ചുഴലിക്കാറ്റിൽ മരണസംഖ്യ 200 കടന്നു

മനില: ഫിലിപ്പീൻസിൽ വീശിയടിച്ച ‘റായ്’ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 200 കടന്നു . കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ ഒട്ടേറെ നഗരങ്ങൾ പാടേ തകർന്നു. ശുദ്ധജലത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിടുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മണിക്കൂറിൽ പരമാവധി 275 കിലോമീറ്റർ വേഗത്തിൽ വീശിയ ചുഴലിക്കാറ്റ് 7.8 ലക്ഷം പേരെ ബാധിച്ചെന്നാണ് ഏകദേശ കണക്ക്. 3 ലക്ഷത്തിലേറെ പേർക്കു വീടു നഷ്ടപ്പെട്ടു.

227 നഗരങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടതിൽ 21 ഇടത്തു മാത്രമേ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളു. 3 വിമാനത്താവളങ്ങൾ അടച്ചിട്ടു. ദുരന്ത മേഖലയിൽ സന്ദർശനം നടത്തിയ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡുട്ടെർട് 4 കോടി യുഎസ് ഡോളർ ധനസഹായം പ്രഖ്യാപിച്ചു. എല്ലാവർഷവും ഇരുപതിലേറെ ചുഴലിക്കാറ്റുകളാണ് ഫിലിപ്പീൻസിൽ വീശുന്നത്. 2013 നവംബറിൽ ചുഴലിക്കാറ്റിൽ 6,300 പേരാണു കൊല്ലപ്പെട്ടത്.

Top