ചൈനീസ് അംബാസഡറുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച്ച സ്ഥിരീകരിച്ച് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: ചൈനീസ് അംബാസഡര്‍ ലുവോ സാവോഹുയിയുമായും ഭൂട്ടാന്റെ അംബാസഡറുമായും കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയതായി കോണ്‍ഗ്രസ്സ് സ്ഥിരീകരിച്ചു.

ലുവോയുമായി രാഹുല്‍ ഈ മാസം എട്ടിന് കൂടിക്കാഴ്ച്ച നടത്തിയെന്നും ഇന്ത്യ ചൈന രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും ചൈനീസ് എംബസി ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസ്സ് ഈ റിപ്പോര്‍ട്ടുകള്‍ നിരസിക്കുകയും തുടര്‍ന്ന് എംബസിയുടെ വെബ്‌സൈറ്റില്‍നിന്ന് ഈ പോസ്റ്റ് നീക്കം ചെയ്യുകയുമാണുണ്ടായത്.

Top