രാ​ഹു​ലി​നെ ബോം​ബ് കെ​ട്ടി അ​യ​ൽ​രാ​ജ്യ​ത്തേ​ക്കു വിടുമെന്ന് ബി​ജെ​പി നേ​താ​വ് പ​ങ്ക​ജ മു​ണ്ടെ

മും​ബൈ: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി നേ​താ​വ് പ​ങ്ക​ജ മു​ണ്ടെ രംഗത്ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശ​രീ​ര​ത്തി​ൽ ബോം​ബ് കെ​ട്ടി​വ​ച്ചു മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്കു വി​ട്ടാ​ൽ മാ​ത്ര​മേ മി​ന്ന​ലാ​ക്ര​മ​ണ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​വ​ർ​ക്കു വി​ശ്വാ​സ​മാ​കൂ എ​ന്നാ​ണ് മു​ണ്ടെ പ​റ​ഞ്ഞ​ത്.

ബാ​ല​ക്കോ​ട്ടി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തെ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് രാ​ഹു​ലി​ന്‍റെ ശ​രീ​ര​ത്തി​ൽ ബോം​ബ് കെ​ട്ടി​വ​യ്ക്കാ​ൻ ബി​ജെ​പി നേ​താ​വ് നി​ർ​ദേ​ശി​ച്ച​ത്.

ന​മ്മു​ടെ സൈ​നി​ക​ർ​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ന​മ്മ​ൾ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി. എ​ന്നാ​ൽ എ​ന്താ​യി​രു​ന്നു സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് എ​ന്നും അ​തി​നു​ള​ള തെ​ളി​വ് എ​വി​ടെ എ​ന്നു​മാ​ണ് ചി​ല​ർ ചോ​ദി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശ​രീ​ര​ത്തി​ൽ ബോം​ബ് വ​ച്ചു​കെ​ട്ടി അ​യ​ൽ രാ​ജ്യ​ത്തേ​ക്കു വി​ട​ണം. അ​പ്പോ​ഴേ അ​വ​ർ​ക്കു മ​ന​സി​ലാ​വു​ക​യു​ള്ളൂ എന്നാണ് മു​ണ്ടെ പ​റ​ഞ്ഞത്.

ഇ​ത് ആ​ദ്യ​മാ​യ​ല്ല മു​ണ്ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം, ബി​ജെ​പി​ക്കു വോ​ട്ടു ചെ​യ്തു വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ച്ചാ​ൽ ഭ​ര​ണ​ഘ​ട​ന തി​രു​ത്തു​മെ​ന്ന് മു​ണ്ടെ പ്ര​സം​ഗി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.

Top