ഏകജാലക സംവിധാനം വേണം ; മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എം.പി രാഹുല്‍ ഗാന്ധി കത്തയച്ചു. പ്രളയത്തില്‍ നഷ്ടപെടുകയോ നശിക്കുകയോ ചെയ്ത സുപ്രധാന രേഖകളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും അടക്കമുള്ള ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

വിവിധ വകുപ്പുകളില്‍ കയറിയിറങ്ങി നടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Top