രാഹുലിന്റെ ട്വീറ്റര്‍ ഫോളോവേഴ്‌സ് ഒരു കോടി കടന്നു; ആഘോഷം അമേഠിയില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കവിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ അമേഠിയില്‍ വച്ച് നടത്തുമെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും കാണുമെന്നും രാഹുല്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്. നാലു കോടി എണ്‍പതു ലക്ഷം ഫോളോവേഴ്സാണ് മോദിക്കുള്ളത്. ലോകത്ത് കൂടുതല്‍ ഫോളോവേഴ്സുള്ള മൂന്നാമത്തെ രാഷ്ട്രീയ നേതാവാണ് മോദി. യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ (പത്തു കോടി അറുപതു ലക്ഷം), നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് (ആറു കോടി 20 ലക്ഷം) എന്നിവര്‍ക്കാണ് മോദിയേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സ് ഉള്ളത്.

Top