rahul statement about currency issue

മുംബൈ : രാജ്യം കരയുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുകയാണെന്നു മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

മോദി പവപ്പെട്ട ജനങ്ങളുടെ പണം കൊണ്ട് വന്‍കിടക്കാരുടെ കടം എഴുതിത്തള്ളി.

മോദിയുടെ വ്യവസായ സുഹൃത്തുക്കള്‍ക്കെതിരെ യാതൊരു അന്വേഷണവും നടപടിയുമില്ല, ബാങ്കുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ക്യൂവില്‍ എത്ര പണക്കാരെ കണ്ടുവെന്നു മോദി വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആരാഞ്ഞു.

ബാങ്കുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ക്യൂവില്‍ എത്ര പണക്കാരെ കണ്ടുവെന്നു മോദി വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആരാഞ്ഞു.

കോണ്‍ഗ്രസ് പ്രഖ്യാപിത നിലപാടുകളില്‍നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോയിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

വിജയ് മല്യ, ലളിത് മോദി എന്നിവരുള്‍പ്പെടെ വന്‍ നികുതി വെട്ടിപ്പുകാരെ പ്രധാനമന്ത്രി രക്ഷപ്പെടുത്തി.

രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം നടപ്പാക്കിയതില്‍ ആസൂത്രണമില്ലായ്മയും അപാകതകളും മാത്രമാണുള്ളത്.

ഒറ്റയാള്‍ തീരുമാനമാണ് രാജ്യത്ത് നടപ്പിലാക്കിയതെന്നും ധനമന്ത്രി പോലും തീരുമാനം അറിഞ്ഞിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top