നിങ്ങള്‍ തന്നെ തീരുമാനിക്കുക ആരാണ് കള്ളം പറയുന്നതെന്ന്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ തന്നെ തീരുമാനിക്കുക ആരാണ് കള്ളം പറയുന്നതെന്ന്’ എന്നാണ് രാഹുല്‍ പറഞ്ഞത്. പ്രധാനമന്ത്രിയല്ല കോണ്‍ഗ്രസ് നേതാക്കളാണ് കള്ളം പറയുന്നതെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുക ആയിരുന്നു രാഹുല്‍.

രാജ്യത്ത് തടങ്കല്‍ പാളയങ്ങളില്ലെന്ന് ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന റാലിയില്‍ മോദി പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ രാഹുല്‍ ഒരു വീഡയോ ട്വീറ്റ് ചെയ്തിരുന്നു രാഹുല്‍. ‘രാജ്യത്ത് തടങ്കല്‍ പാളയങ്ങളില്ലെന്ന് പറയുന്ന മോദിയുടെ വീഡിയോ ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു. അതേ വീഡിയോയില്‍ തന്നെ തടങ്കല്‍ പാളയങ്ങളുടെ ദൃശ്യങ്ങളുമുണ്ട്. അതുകൊണ്ട് നിങ്ങള്‍ തന്നെ തീരുമാനിക്കുക ആരാണ് കള്ളം പറയുന്നതെന്ന്’, രാഹുല്‍ പറഞ്ഞു.

‘ഝൂട്ട് ഝൂട്ട് ഝൂട്ട്’ (നുണകള്‍)എന്ന ഹാഷ്ടാഗിലായിരുന്നു രാഹുല്‍ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ പ്രധാനമന്ത്രിയല്ല, മറിച്ച് കോണ്‍ഗ്രസ് നേതാക്കളാണ് കള്ളം പറയുന്നത് എന്നാരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

Top