രാഹുൽ റോയ്ക്ക് മസ്തിഷ്കാഘാതം

മുംബൈ: മസ്തിഷ്കാഘാതത്തെത്തുടർന്ന് ബോളിവുഡ് നടൻ രാഹുൽറോയിയെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർഗിലിൽ സിനിമാ ചിത്രീകരണത്തിനിടയിലാണ് താരത്തിന് മസ്തിഷ്കാഘാതമുണ്ടായത്.

തൊണ്ണൂറുകൾ മുതൽ സിനിമ മേഖലയിൽ സജീവമായിരുന്ന രാഹുൽ ആഷിഖി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവൻ തരംഗം ഉണ്ടാക്കിയ നടൻ ആയിരുന്നു. ഇപ്പോൾ അഭിനയത്തിൽ നിന്നും ഏറെ കുറെ മാറിനിൽക്കുന്ന രാഹുൽ കുറച്ച് സിനിമകളിലെ അഭിനയിച്ചിരുന്നുള്ളു.

Top