വയനാട്ടിലെ പ്രളയ ദുരിത മേഖലകളില്‍ രാഹുല്‍ ഗാന്ധി വീണ്ടും സന്ദര്‍ശനത്തിനെത്തുന്നു

കല്‍പ്പറ്റ: പ്രളയം നാശം വിതച്ച വയനാട്ടില്‍ രാഹുല്‍ ഗാന്ധി വീണ്ടും സന്ദര്‍ശനത്തിനെത്തുന്നു. ഇന്ന് 12.15ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം വയനാട്ടിലേക്കു തിരിക്കും.

ചൊവ്വാഴ്ചയും ബുധനാഴ്ചയും വയനാട് ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

Top