രാഹുല്‍,പാണ്ഡ്യ സ്ത്രീ വിരുദ്ധ പരാമര്‍ശം; കേസ് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് നീട്ടി

രാഹുല്‍,പാണ്ഡ്യ സ്ത്രീവിരുദ്ധ പരമാര്‍ശ കേസില്‍ വാദം കേള്‍ക്കല്‍ കോടതി ഒരാഴ്ചത്തേക്ക് നീട്ടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ ലോകേഷ് രാഹുലും ഹര്‍ദിക്ക് പാണ്ഡ്യയും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

ഇതിന്റെ ഭാഗമായി ബിസിസിഐ ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരുടെയും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ഉടനുണ്ടാവില്ലെന്നുറപ്പായി.

കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യം അനാരോഗ്യത്തെ തുടര്‍ന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് വിചാരണ നീട്ടി വയ്ച്ചിരിക്കുന്നത്. പകരം അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹയെ അമിക്കസ് ക്യൂറി ആയി നിയമിച്ചതായും അദ്ദേഹം ഒരാഴ്ചക്കുശേഷം ഹാജരാവണമെന്നും ജസ്റ്റിസുമാരായ എ.എം.സാപ്‌റെയും എസ്.എ. ബോഡെയുമടങ്ങിയ ബെഞ്ച് അറിയിച്ചു. അഡ്‌ഹോക് ഒംബുഡ്‌സ്മാനെ നിയമിക്കണമെന്ന് ബി.സി.സി.ഐ ഭരണസമിതിയുടെ ആവശ്യം തല്‍ക്കാലം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Top