“രാഹുൽ വയനാട്ടിൽ വരുന്നത് വിനോദയാത്രക്കെന്നപോലെ”-അമിത് ഷാ

ബത്തേരി: വിനോദയാത്രക്കെന്നപോലെ രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് പോകുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. 15 വർഷം കൊണ്ട് അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ ഗാന്ധിയെന്നും അമിത് ഷാ വിമർശനമുന്നയിച്ചു. അദ്ദേഹം മണ്ഡലത്തിൽ ഒരു വികസനവും കൊണ്ടുവന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനോട് സ്വർണക്കടത്ത് കേസിൽ ചോദ്യങ്ങളുന്നയിച്ച അമിത് ഷാ തെരഞ്ഞെടുപ്പിന് മുൻപെങ്കിലും ആദർശമുണ്ടെങ്കിൽ തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും വയനാട്ടിൽ പറഞ്ഞു.

 

Top