രാഹുല്‍ ഗാന്ധിയുടെ പേയ്ഡ് അഭിമുഖം; തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പണം നല്‍കി അഭിമുഖം പ്രസിദ്ധീകരിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. വ്യാഴാഴ്ച പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

തെലങ്കാനയിലേയും രാജസ്ഥാനിലേയും തിരഞ്ഞെടുപ്പ് ദിവസത്തിന് തൊട്ടു മുമ്പായി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായാണ് രാഹുല്‍ അത്തരത്തില്‍ അഭിമുഖം നല്‍കിയതെന്ന് ബിജെപി പറയുന്നു.
കേന്ദ്ര മന്ത്രിമാരായ ജെ പി നഡ്ഡ, മുഖ്താര്‍ അബ്ബാസ് നഖ്വി, ബിജെപി മാധ്യമവിഭാഗത്തലവന്‍ അനില്‍ ബലൂനി തുടങ്ങിയവരാണ് അഭിമുഖത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ സമര്‍പ്പിച്ച് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.

തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണിതെന്നും വോട്ടെടുപ്പിനു 48 മണിക്കൂര്‍ സമയം വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ളതൊന്നും പ്രസിദ്ധീകരിക്കാന്‍ പാടില്ലയെന്നും പരാതി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നഖ്വി വ്യക്തമാക്കി. രാഹുലിനെതിരെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് പരാതി

Top