പ്രതിപക്ഷ ഐക്യം; രാഹുലിന്റെ ശ്രമങ്ങളെ പരിഹസിച്ച് മുഖ്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തിനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളെ പരിഹസിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ലേണിങ് ലൈസന്‍സ് പോലും ഇല്ലാത്ത രാഹുല്‍ ഗാന്ധി ഓടിക്കുന്ന പ്രതിപക്ഷ ഐക്യത്തിന്റെ വാഹനം കുഴിയില്‍ വീഴുമെന്നാണ് നഖ്‌വി പരിഹസിച്ചത്.

4 ദിവസം ജോലി ചെയ്തിട്ട് 4 മാസത്തെ വിനോദയാത്ര പോകുന്നയാളാണു രാഹുല്‍ ഗാന്ധിയെന്നും, മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നാലര മണിക്കൂര്‍ പോലും അവധിയെടുത്തിട്ടില്ലെന്നും,പലവിധ സമ്മര്‍ദം കാരണമാണു പ്രതിപക്ഷത്തെ തലമുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ പിന്തുണയ്ക്കുന്നതെന്നും നഖ്‌വി പറയുന്നു.

Top