വോട്ടര്‍മാരോട് നന്ദി പറഞ്ഞ് രാഹുല്‍ ; ഇന്ന് വയനാട് ജില്ലയിലെ ആറ് ഇടങ്ങളില്‍ റോഡ് ഷോ

വയനാട് : വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദിയറിയിക്കാന്‍ എത്തിയ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ ഇന്ന് വയനാട് ജില്ലയില്‍. ആറ് ഇടങ്ങളിലാണ് റോഡ് ഷോ നടത്തുന്നത്. ജില്ല ആസ്ഥാനമായ കല്‍പറ്റ റസ്റ്റ്ഹൗസില്‍ താമസിക്കുന്ന രാഹുല്‍ കമ്പളക്കാടും പനമരത്തും മാനന്തവാടിയിലും ബത്തേരിയിലും വോട്ടര്‍മാരെ കാണാന്‍ തുറന്നവാഹനത്തില്‍ എത്തും. ഇന്നും കല്‍പറ്റയില്‍ തങ്ങുന്ന രാഹുല്‍ നാളെ തിരുവമ്പാടി മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം ദില്ലിയിലേക്ക് മടങ്ങും.

8.40 കല്‍പറ്റ റെസ്റ്റ് ഹൗസില്‍നിന്ന് രാഹുല്‍ ഗാന്ധി ഇറങ്ങും. 8.45 വയനാട് കളക്ടറേറ്റിലെ എംപി ഫെസിലിറ്റേഷന്‍ ഓഫിസില്‍ രാഹുല്‍ ഗാന്ധി പ്രദേശിക ജനപ്രതിനിധികളെ കാണും. നിവേദനങ്ങള്‍ സ്വീകരിക്കും. 9.15 മുതല്‍10 മണി വരെ കല്‍പറ്റ നഗരസഭാ ഓഫിസിനു മുന്‍പില്‍നിന്ന് പുതിയ സ്റ്റാന്‍ഡ് വരെ റോഡ് ഷോ. 10.15 മുതല്‍ 10.45 വരെ കമ്പളക്കാട് കെല്‍ട്രോണ്‍ ജംക്ഷന്‍ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ റോഡ് ഷോ. 11 മുതല്‍ 11.30 വരെ പനമരം അഞ്ചുകുന്ന് ജംക്ഷന്‍ മുതല്‍ നടവയല്‍ ജംക്ഷന്‍ വരെ റോഡ് ഷോ . 1 മുതല്‍ 1.30 വരെ മാനന്തവാടി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് മുതല്‍ ഗാന്ധി ജംക്ഷന്‍വരെ റോഡ് ഷോ. 2.30 മുതല്‍ 3 വരെ പുല്‍പള്ളി വില്ലേജ് ഓഫിസ് ജംക്ഷന്‍ മുതല്‍ താഴെയങ്ങാടി വരെ റോഡ് ഷോ. 4 മുതല്‍ 4.30 വരെ ബത്തേരി കോട്ടക്കുന്ന് ജംക്ഷന്‍മുതല്‍ അസംപ്ഷന്‍ ജംക്ഷന്‍ വരെ റോഡ് ഷോ.

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങള്‍ ഉള്ളതിനാല്‍ അതീവ്ര സുരക്ഷാവലയത്തിലാകും യാത്ര.

Top