RAHUL gandi’s contraversial statement; suprem court say sorry

Rahul-Gandhi

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ വിചാരണ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി.

ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശം ചോദ്യം ചെയ്ത് അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ആരെയും താഴ്ത്തികെട്ടുന്ന പരാമര്‍ശം നടത്താന്‍ പാടില്ലെന്നും പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ മാപ്പ് പറയണമെന്നും ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

Top