അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ആശങ്ക; പാര്‍ട്ടിചുമതലകളില്‍ സജീവമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയില്‍ പാര്‍ട്ടിചുമതലകളില്‍ സജീവമായി രാഹുല്‍ഗാന്ധി. സംസ്ഥാന തലത്തില്‍ നേതൃയോഗങ്ങളും, നിര്‍വ്വഹക സമിതിയും വിളിച്ചു ചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദ്ദേശം നല്‍കി.

അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് സംഘടനാ കാര്യങ്ങളില്‍ രാഹുല്‍ ഇടപെട്ട് തുടങ്ങുന്നത്. മറ്റന്നാള്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹരിയാന, ഡല്‍ഹി ഘടകങ്ങളുടെ യോഗവും നടക്കും. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗങ്ങള്‍ ചേരുന്നത്.

നിര്‍വ്വാഹകസമിതിയും, നേതൃയോഗങ്ങളും ചേരാന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയ രാഹുല്‍ പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും ചേരും. പകരക്കാരനില്ലാത്ത പദവിയില്‍ തുടരണമെന്ന് നേതാക്കള്‍ വീണ്ടും ആവശ്യപ്പെടും

Top