കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

rahul-gandi

പെരിയ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.

ഇരുവരുടെയും വീടുകളില്‍ 10 മിനിറ്റോളം അദ്ദേഹം ചിലവഴിച്ചു. ഈ കൊടും കുറ്റകൃത്യം ചെയ്തവര്‍ക്ക് എന്തായാലും ശിക്ഷ ഉറപ്പാക്കുമെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു.

Top