Rahul Gandi statement about Raghuram Rajan resign

rahul gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാം അറിയുന്ന ആളാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പോലുള്ള വിദഗ്ദരെ ഒരു മേഖലയിലും മോദിക്ക് ആവശ്യം വരില്ലെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ട്വിറ്ററിലാണ് രാഹുലിന്റെ പരിഹാസം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് രഘുറാം രാജന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.

പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശരിയായി മുന്നോട്ട് നയിക്കുന്നതില്‍ വഹിച്ച പങ്കില്‍ രഘുറാം രാജനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.

താങ്കളെ പോലുള്ളവരാണ് ഇന്ത്യയുടെ മികവിന് പിന്നിലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രഘുറാം രാജന്റെ തീരുമാനം അംഗീകരിക്കുന്നതായും രാജന്റെ കാലാവധി സെപ്റ്റംബറില്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറെ തീരുമാനിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

Top