രാജീവ് ഗാന്ധി മരിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായി ; വിമര്‍ശനവുമായ് മോദി

ലക്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ പിതാവായ രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്നാണ് മോദിയുടെ വിവാദ പരാമര്‍ശം.

മോദിയുടെ വാക്കുകള്‍ ഇങ്ങനെ – ‘ നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ എന്നായിരിക്കും സേവകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്- രാജീവ് ഗാന്ധിക്കെതിരായ ബോഫോഴ്‌സ് കേസ് സൂചിപ്പിച്ചുകൊണ്ട് മോദി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഭര്‍ത്താവും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധി 1991-ല്‍ വധിക്കപ്പെട്ടത്.

തന്റെ പ്രതിച്ഛായയെ ഇല്ലാതാക്കുന്നതിലൂടെ രാജ്യത്തിന് സ്ഥിരതയില്ലാത്തതും ദുര്‍ബലവുമായ ഒരു സര്‍ക്കാരുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മോദി പ്രതികരിച്ചു.

Top