അംബാനിക്ക് 30000 കോടി നല്‍കിയ മോദി കര്‍ഷകര്‍ക്ക് നല്‍കിയത് 17 രൂപ; രാഹുല്‍ ഗാന്ധി

പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അംബാനിക്ക് 30000 കോടി നല്‍കിയപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ദിവസവും വെറും 17 രൂപയാണ് നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാറ്റ്‌നയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

പ്രധാനമന്ത്രി അനില്‍ അംബാനിക്ക് 30,000 കോടി രൂപയും മെഹുല്‍ ചോക്‌സിക്ക് 35000 കോടിയും നീരവ് മോദിക്ക് 30000 കോടിയും നല്‍കിയപ്പോള്‍ കര്‍ഷകര്‍ക്ക് ദിവസവും വെറും 17 രൂപയാണ് നല്‍കിയതെന്നാണ് രാഹുല്‍ ആരോപിച്ചത്. പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗാദ്‌നം ചെയ്ത പ്രധാനമന്ത്രി ഒന്നും നടപ്പാക്കിയില്ലെന്ന് രാഹുല്‍ പറഞ്ഞു. പത്തു ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ കടം എഴുത്തള്ളുമെന്ന വാഗ്ദാനം മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് നടപ്പാക്കിയെന്നും രാഹുല്‍ പറഞ്ഞു

Top