Rahul Gandi meet Kerala Congress leaders

rahul gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഗ്രൂപ്പു കളി അനുവദിക്കില്ലെന്ന് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടിയാണ് വലുത് അല്ലാത്തവര്‍ പാര്‍ട്ടി വിട്ട് പോകുന്നതാണ് നല്ലതെന്നും അദ്ദേഹം നോതാക്കള്‍ക്ക് താക്കീത് നല്‍കി.

ഏതെങ്കിലും ഒരു വ്യക്തിയെ ലക്ഷ്യംവച്ച് യോഗത്തില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും കൂടാതെ കെ.പിസി.സി പ്രസിഡന്‍രെ സ്ഥാനത്ത് നിന്ന് വി.എം സുധീരനെ മാറ്റുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയത്തോടെ പരസ്പരം പഴിചാരി പല തട്ടുകളിലായ സംസ്ഥാന കോണ്‍ഗ്രസില്‍ ഐക്യം പുനസ്ഥാപിക്കുകയാണ് ഡല്‍ഹിയില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകളുടെ ലക്ഷ്യം.

നേരത്തെ നടന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‌ വി എം സുധീരനെ മാറ്റണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കിലും തല്‍ക്കാലം കടുത്ത തീരുമാനത്തിന് തയ്യാറല്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കളോടും എംഎല്‍മാരോടും കൂട്ടായും ഒറ്റക്കൊറ്റക്കും രാഹുല്‍ ഇന്ന് ചര്‍ച്ച നടത്തും. പോഷക സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ച നാളെയാണ്.

Top