ഉത്തരേന്ത്യയില്‍ സീറ്റ് കിട്ടാത്തതിനാലാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നത്;കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: അമേഠിയില്‍ പരാജയപ്പെട്ടേക്കുമെന്ന ഭയത്താലാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ കേരളത്തില്‍ ഇടതുമുന്നണിയുടെ വിജയസാധ്യത കൂടുകയാണ് ചെയ്യുകയെന്നും കേരളത്തിലെ ഇരുപതു സീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷത്തിന്റെ കരുത്ത് വയനാട്ടില്‍ രാഹുല്‍ഗാന്ധിക്ക് കാണിച്ചുകൊടുക്കുമെന്നും രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസിന് ഉത്തരേന്ത്യയില്‍ ഒരുസീറ്റ് പോലും കിട്ടാനില്ലെന്ന സന്ദേശമാണ് അതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ലോക്‌സഭ മണ്ഡലത്തില്‍ തന്നെ ആത്മവിശ്വാസമില്ലാത്ത രാഹുല്‍ഗാന്ധിക്ക് എങ്ങനെയാണ് ബി.ജെ.പി.ക്കെതിരായ മുന്നണിക്ക് നേതൃത്വം നല്‍കാനാവുകയെന്നും കോടിയേരി ചോദിച്ചു.

Top