രാഹുല്‍ ശിവനാണെങ്കില്‍ വിഷം കുടിച്ച് കാണിക്കട്ടെ: ഗുജറാത്ത് മന്ത്രി

RAHULGANDHI

അഹമ്മദാബാദ്: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് പട്ടിക വര്‍ഗ വികസനമന്ത്രി ഗണപത് വാസവ. രാഹുല്‍ ഗാന്ധി ശിവന്റെ അവതാരമാണെങ്കില്‍ വിഷം കുടിച്ചുകാണിക്കാന്‍ ഗണപത് വാസവ പറഞ്ഞു.

സംസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ രാഹുലിനെ ശിവന്റെ അവതാരമെന്നാണ് പറയുന്നത്. ഭഗാവാന്‍ ശിവന്‍ ജനങ്ങളെ രക്ഷിക്കാന്‍ വിഷം കുടിച്ചിട്ടുണ്ട്. അതുപോലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന് 500 ഗ്രാം വിഷം കുടിക്കാന്‍ പറ്റുമോ? വിഷത്തെ അതിജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് വിശ്വസിക്കാം ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന.

അതേസമയം വാസവയുടെ പ്രസ്താവനയ്ക്കതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രിയുടെ വെല്ലുവിളിയിലൂടെ ബി.ജെ.പി അവരുടെ സ്വഭാവമാണ് കാണിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന ഭയമാണ് ഇത്തരം പ്രസ്താവകള്‍ക്ക് പിന്നില്‍ എന്നും കോണ്‍ഗ്രസ് പറഞ്ഞു.

Top