49ന്റെ നിറവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍; ആശംസയുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി:49 ന്റെ നിറവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ നേതാക്കളും ട്വീറ്റ് ചെയ്തു. ആയുരാരോഗ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു മോദിയുടെ ആശംസ.

ഇന്ത്യക്കാര്‍ക്ക് പ്രചോദനമായ രാഹുലിന്റെ അഞ്ച് നിമിഷങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയാണ് രാഹുലിന് പിറന്നാള്‍ ആശംസയ്ക്കൊപ്പം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

അഭ്യുദയകാംക്ഷികളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും സോഷ്യല്‍ മീഡിയയിലൂടെ രാഹുലിന് ആശംസകളുമായി രംഗത്തുവന്നതോടെ #IAmRahulGandhi and #HappyBirthdayRahulGandhi ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ് ആയി

Top