സോണിയ റായ്ബറേലിയില്‍,​ രാഹുല്‍ അമേഠിയില്‍ ; ആദ്യ പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ മത്സരിക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിറ്റിംഗ് മണ്ഡലമായ അമേഠിയില്‍ തന്നെ ജനവിധി തേടും.

കോണ്‍ഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവന്നത്. ആദ്യ ഘട്ട പട്ടികയില്‍ 15 സ്ഥാനാര്‍ഥികളാണുള്ളത്.

ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിലെയും ഗുജറാത്തിലെ 4 മണ്ഡലത്തിലെയും സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. സല്‍മാന്‍ ഖുര്‍ഷിദ് യുപിയിലെ ഫറൂഖാബാദില്‍ മല്‍സരിക്കും. ജിതിന്‍ പ്രസാദ ദൗരാഹ്രയിലും ആര്‍.പി.എന്‍.സിങ് കുശിനഗറിലും മൽസരിക്കും.

Top