സഫ ഫെബിന്റെ ഉന്നത വിദ്യാഭ്യാസ ചെലവ് മുസ്ലിം ലീഗ് ഏറ്റെടുത്തു

മലപ്പുറം : രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായ സഫ ഫെബിന്റെ ഉന്നത വിദ്യാഭ്യാസ ചെലവ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഏറ്റെടുത്തതായി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

കരുവാരക്കുണ്ട് സൗദി കെ.എം.സി.സില്‍ നടന്ന പരിപാടിയില്‍ സഫ ഫെബിനെ ആദരിച്ചു. കരുവാരക്കുണ്ട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിനിയാണ് സഫ ഫെബിന്‍.

മലപ്പുറം കരുവാരക്കുണ്ട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ലാബ് ഉദ്ഘാടനത്തിനിടെയാണ് സംഭവം. പ്രസംഗം തര്‍ജമ ചെയ്യാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആരെങ്കിലും വരണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടപ്പോള്‍ സഫ ധൈര്യത്തോടെ സ്റ്റേജിലെത്തുകയായിരുന്നു. സ്റ്റേജിലേക്ക് കയറിവന്ന സഫയെ ഹസ്തദാനം നല്‍കിയാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.

Top