‘നമസ്‌തേ ട്രംപ് മുതല്‍ രാജസ്ഥാന്‍ വരെ’; ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. നമസ്‌തേ ട്രംപ് മുതല്‍ രാജസ്ഥാന്‍ പ്രതിസന്ധി വരെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ട്വീറ്റ്. കൊറോണക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ എന്ന തലക്കെട്ടിലാണ് രാഹുലിന്റെ വിമര്‍ശനം.

കൊറോണക്കാലത്ത് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍- ഫെബ്രുവരി: നമസ്‌തേ ട്രംപ്, മാര്‍ച്ച്: മധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്ത്തി, ഏപ്രില്‍: ജനങ്ങളെകൊണ്ടു വിളക്ക് കത്തിച്ചു, മേയ്: സര്‍ക്കാരിന്റെ ആറാം വാര്‍ഷികം, ജൂണ്‍: ബിഹാറില്‍ വിര്‍ച്വല്‍ റാലി, ജൂലൈ: രാജസ്ഥാന്‍ സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ ശ്രമം. ഇതുകൊണ്ടാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യം സ്വയം പര്യാപ്തത (ആത്മനിര്‍ഭര്‍) കൈവരിച്ചതെന്നും രാഹുല്‍ ട്വീറ്റില്‍ പരിഹസിക്കുന്നു.

Top