ബലാത്സംഗ ഇരയുടെ കുടുംബത്തിനൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി പുരാനി നങ്കലില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം ഉള്‍പ്പെടുത്തിയുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുത്ത് ട്വിറ്റര്‍. രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതായും ട്വിറ്റര്‍ വ്യക്തമാക്കി.

ട്വിറ്റര്‍ നയം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്നും അവര്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ട്വിറ്റര്‍ മറുപടി നല്‍കിയത്. ഉത്തരവാദിത്തത്തോടെയുള്ള നടപടിയാണ് ട്വിറ്റര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി പരാമര്‍ശം നടത്തി.

Top