നിരവധി പേര്‍ക്ക് പ്രചോദനമായി ഗൗരിയമ്മയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും; രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
‘കെ ആര്‍ ഗൗരിയമ്മജിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമെന്ന നിലയില്‍ നിരവധി പേര്‍ക്ക് പ്രചോദനമാണ് ഗൗരിയമ്മ. അവരുടെ മഹത്തായ ജീവിതയാത്രക്ക് വിട’. രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം, സമാനതകളില്ലാത്ത നേതാവായിരുന്നു ഗൗരിയമ്മയെന്ന് പി ജെ ജോസഫ് അനുസ്മരിച്ചപ്പോള്‍ കരുത്തുറ്റ വനിതയെന്നാണ് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി ഗൗരിയമ്മയെ വിശേഷിപ്പിച്ചത്.

Top