‘മോദി അഴിമതിയില്‍ ജാഗ്രതെ’ ; ട്വീറ്റുമായി രാഹുല്‍ ഗാന്ധി രംഗത്ത്

rahul gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റുമായി രാഹുല്‍ ഗാന്ധി. ‘മോദി അഴിമതിയില്‍ ജാഗ്രതെ’ എന്ന ആമുഖത്തോടെയാണ് രാഹുലിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഒരു ലക്ഷം കോടി മുടക്കി 100 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നീക്കത്തില്‍ അടുത്ത അഴിമതിക്ക് കളമൊരുങ്ങുന്നുവെന്നാണ് ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറയുന്നത്.

15 ബില്യണ്‍ ഡോളറിന്റെ യുദ്ധവിമാനക്കരാര്‍ റീടെന്‍ഡര്‍ ചെയ്തിരിക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ തന്ത്രപ്രധാന പങ്കാളിയെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. റാഫേല്‍ ഇടപാടിലൂടെ പൊതുഖജനാവിന് നഷ്ടമായ 40,000 കോടി ഫ്രാന്‍സിനുള്ള വിട ചൊല്ലല്‍ തുകയാണ്. അതുകൊണ്ട് പ്രധാനമന്ത്രി റീടെന്‍ഡര്‍ ചെയ്ത് സുഹൃത്തുക്കളെ സഹായിക്കും എന്നും രാഹുല്‍ ട്വീറ്റില്‍ വിമര്‍ശിക്കുന്നു. 15 ബില്യണ്‍ ഡോളറിന്റെ(ഏകദേശം ഒരു ലക്ഷം കോടി രൂപയുടേത്) കരാര്‍ ലോകത്തിലെ തന്നെ യുദ്ധവിമാനക്കരാറില്‍ ഏറ്റവും വലുതാണ്.

Top