ഡല്‍ഹി ആസാദ്പൂര്‍ മാര്‍ക്കറ്റില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; തടിച്ചുകൂടി ജനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആസാദ്പൂര്‍ മാര്‍ക്കറ്റില്‍ പുലര്‍ച്ചെ നാല് മണിയോടെ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. രാഹുല്‍ ഗാന്ധിയുടെ വരവറിഞ്ഞ് വന്‍ ജനക്കൂട്ടം തന്നെ മാര്‍ക്കറ്റില്‍ തടിച്ചുകൂടി. പച്ചക്കറി വില്‍പനക്കാരുമായും വ്യാപാരികളുമായും സംവദിച്ച അദ്ദേഹം, വിലക്കയറ്റത്തെക്കുറിച്ചും വ്യാപാരികളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. വിപണിയിലെ പച്ചക്കറി വിലയെ കുറിച്ച് രാഹുല്‍ ഗാന്ധി വ്യാപാരികളോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ശനിയാഴ്ച ഡല്‍ഹിയിലെ ആസാദ്പൂര്‍ മാര്‍ക്കറ്റില്‍ ഒരു പച്ചക്കറി കച്ചവടക്കാരന്‍ കണ്ണീരോടെ നില്‍ക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ചിരുന്നു. ”തക്കാളിക്ക് വില കൂടുതലാണ്, വാങ്ങാന്‍ പണമില്ല” എന്നാണ് പച്ചക്കറി വ്യാപാരിയായ രാമേശ്വര്‍ വീഡിയോയില്‍ പറയുന്നത്.

Top