എന്റെ മനസ്സ് കേരള ജനതക്കൊപ്പം; സുരക്ഷിതരായിരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: കേരളത്തില്‍ അതിശക്തമായ പെയ്യുന്ന മഴയുടെ സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രിയങ്ക പറഞ്ഞു.

 

Top