എകെജി സെന്റർ ആക്രമണം; രാഹുൽ ഗാന്ധി അപലപിക്കാത്തത് ദൗർഭാഗ്യകരം: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തെ രാഹുൽ ഗാന്ധി അപലപിക്കാത്തത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപി ഓഫീസ് അടച്ചു പൂട്ടി, കെപിസിസി ഓഫീസിനോട് ചേർക്കുകയാണ് വേണ്ടത് എന്നും റിയാസ് പരിഹസിച്ചു.

അതേസമയം എകെജി സെന്റർ ആക്രമണത്തെ ചൊല്ലി രാഷ്ട്രീയപ്പോര് തുടരുകയാണ്. അക്രമത്തിന് പിന്നിൽ കോൺഗ്രസ്സാണെന്ന് സിപിഎം ആവർത്തിക്കുമ്പോൾ ആരോപണം ഏറ്റെടുക്കാൻ സിപിഐ തയ്യാറല്ല. സ്വർണ്ണക്കടത്ത് വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ സിപിഎം നടത്തിയ അക്രമമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്.

Top