രാഹുൽ ഗാന്ധിയുടെ ഓഫീസാക്രമണം; പോലീസ് റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് കെസി വേണുഗോപാല്‍

രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെ കഥക്ക് പോലീസ് ഒരുക്കിയ തിരക്കഥയാണ് ഗാന്ധി ചിത്രം തകർത്തതിന് പിന്നിലെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. എസ് എഫ് ഐക്കാർ ഓഫീസിൽ കയറിയത് പിന്നിലൂടെയാണ്. അക്രമികളെ പോലീസ് പുറം തട്ടി പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. അക്രമ സംഭവം നടക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകർ അവിടെയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓഫീസ് സ്റ്റാഫുകളെ മർദ്ദിച്ചവശരാക്കിയതിൽ യാതൊരു നടപടിയുമുണ്ടായില്ല. കേസെടുക്കുമെന്ന് പറഞ്ഞ് തങ്ങളെ പേടിപ്പിക്കേണ്ട. വാദിയെ പ്രതിയാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുയർന്നേക്കും. എസ്ഡിപിഐക്കാർ എ കെ ജി സെന്ററിലെത്തിയതിനെ കുറിച്ച് സിപിഎം വിശദീകരിക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Top