റാലിയില്‍ പങ്കെടുക്കുന്നില്ലെങ്കിലും മമതക്ക് പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി നടത്തുന്ന മെഗാപ്രതിപക്ഷ റാലിയ്ക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാലിയിലൂടെ ശക്തമായ സന്ദേശം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഐക്യ പ്രകടന റാലിയ്ക്ക് മമതാജിക്ക് പിന്തുണ അറിയിക്കുന്നു, റാലിയിലൂടെ ഇന്ത്യ ഒന്നാണെന്ന ശക്തമായ സന്ദേശം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു – കോണ്‍ഗ്രസ് മമതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് അയച്ച കത്ത് ട്വിറ്ററില്‍ പങ്ക് വെച്ചിരുന്നു.

ശരിയായ ദേശീയതയും വികസനവും ജനാധിപത്യം, മതനിരപേക്ഷത എന്നീ ആശയങ്ങളിലൂടെ മാത്രമെ സംരക്ഷിക്കാന്‍ കഴിയൂ എന്നാല്‍ നരേന്ദ്രമോദിയും ബിജെപിയും ഇത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കില്ലെന്നും പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത വന്ന റിപ്പോര്‍ട്ടുകള്‍. ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നതില്‍ വിയോജിപ്പ് ഉണ്ടായിരുന്നതിനാലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്്ദുള്ള, ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായി അഖിലേഷ് യാദവ് എന്നിവര്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തും.

ബിജെപിയ്ക്ക് എതിരെ നില്‍ക്കുന്ന പാര്‍ട്ടികളുടെ നേതാക്കളെയെല്ലാം ഒരുമിച്ച് അണിനിരത്തി ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് മെഗാപ്രതിപക്ഷറാലി സംഘടിപ്പിക്കുന്നത്. തെലുഗു ദേശം പാര്‍ട്ടി, ജനതാദാള്‍, ആംആദ് മി പാര്‍ട്ടി, നാഷണലിസ്റ്റ് പാര്‍ട്ടി, പിഡിപി, ഡിഎംകെ എന്നീ പാര്‍ട്ടികളും റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Top