താങ്കളുടെ അസാന്നിധ്യം രാജ്യം മനസ്സിലാക്കുന്നു; മന്‍മോഹന്‍ സിംഗിന് ജന്മദിന ആശംസകളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

‘മന്‍മോഹന്‍ സിംഗിനെ പോലെ ആഴമുള്ളൊരു പ്രധാനമന്ത്രിയുടെ കുറവ് ഇന്ത്യ മനസിലാക്കുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത, മര്യാദ, ആത്മസമര്‍പ്പണം എല്ലാം നമുക്ക് എല്ലാവര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തിന് നല്ലൊരു വര്‍ഷം ആശംസിക്കുന്നു.’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

India feels the absence of a PM with the depth of Dr Manmohan Singh. His honesty, decency and dedication are a source of inspiration for us all.

Wishing him a very happy birthday and a lovely year ahead.#HappyBirthdayDrMMSingh
— Rahul Gandhi (@RahulGandhi) September 26, 2020
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script

കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലും മന്‍മോഹന്‍ സിംഗിന് ആശംസ സന്ദേശമെത്തി. മഹത്വത്തിലേക്കുള്ള തന്റെ യാത്രയില്‍ കോടിക്കണക്കിന് ആളുകളെ അദ്ദേഹം ഒപ്പം കൂട്ടി. ലോക നേതാക്കളില്‍ മികച്ച ഒരാളാണ് മന്‍മോഹനെന്നും രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ദര്‍ശനം വിട്ടുവീഴ്ചയില്ലാത്തതാണ്. തന്റെ ഉയര്‍ച്ചതാഴ്ചകളില്‍ നയിച്ച ഈ മകനോട് ഇന്ത്യ എക്കാലവും കടപ്പെട്ടിരിക്കുമെന്നും കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്.

Top