‘എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ട്’ ; രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന വിവാദ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് നല്‍കിയത്. രാഹുലിന്റെ പ്രസ്താവന അപകീര്‍ത്തികരമെന്നു കാണിച്ചായിരുന്നു ഹര്‍ജി. ഒക്ടോബര്‍ പത്തിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.

കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകൾ പരാമർശിച്ചായിരുന്നു രാഹുലിന്‍റെ പ്രസ്താവന.

ആർഎസ്എസ്-ബിജെപി നേതാക്കൾ തന്നെ പരിഹസിക്കാൻ വേണ്ടി നൽകിയ കേസാണിതെന്നായിരുന്നു രാഹുൽ ഗാന്ധി ഇതേ കുറിച്ച് നേരത്തെ പ്രതികരിച്ചത്.

Top