ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാഗ്ദാനം.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി. അഞ്ച് വര്‍ഷം കൊണ്ട് മോദിക്ക് നടപ്പിലാക്കാന്‍ കഴിയാത്തതാണ് രണ്ട് ദിവസം കൊണ്ട് കോണ്‍ഗ്രസ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.
മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ രാജ്യത്തെ യുവാക്കള്‍ അസംതൃപ്തരാണ്. ലോക്സഭയില്‍ നടന്ന റഫേല്‍ ചര്‍ച്ചയില്‍ ഒരു മിനിറ്റ് സംസാരിക്കാന്‍ പോലും രാജ്യത്തിന്റെ കാവല്‍ക്കാരന് സാധിച്ചില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്നതിന്റെ ആദ്യ പടി ആയാണ് രാഹുല്‍ രാജസ്ഥാനില്‍ എത്തിയത്.
അസംതൃപ്തരായ കര്‍ഷകര്‍ അവരുടെ ശക്തി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിക്ക് കാണിച്ചു കൊടുത്തുവെന്നും രാഹുല്‍ വ്യക്തമാക്കി.