ഓഖി ദുരിതബാധിതര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് രാഹുല്‍

Rahul Gandhi

തിരുവനന്തപുരം: ഓഖി ദുരിതബാധിതരായ തീരദേശവാസികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാന നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഓഖി കനത്ത നാശം വിതച്ച കേരളം, ലക്ഷദ്വീപ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

തീരദേശത്തെ സമഗ്ര വികസനത്തിനും ദുരന്തത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും ദുരന്ത നിവാരണത്തിനും വേണ്ടി സഹായം ലഭ്യമാക്കണമെന്നും കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.

കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്നതിന് മതിയായ സംവിധാനം ഒരുക്കണം. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങളില്‍ ആവശ്യമായ സ്ഥലങ്ങളില്‍ കടല്‍ഭിത്തി കെട്ടാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും രാഹുല്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Top