പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

മോദിക്ക് ഇന്ന് 70-ാം പിറന്നാളാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുതിനും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി അറിയിച്ചു.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സേവനപരിപാടികള്‍ (സേവാസപ്താഹം) സംഘടിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ബി.ജെ.പി. ആഘോഷിക്കുന്നത്. രാഷ്ട്പതി രാംനാഥ് കോവിന്ദ്, മന്ത്രിമാര്‍, ബിജെപി നേതാക്കള്‍, കോണ്‍ഗ്രസ് അടക്കമുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

Top