ചുഴലിക്കാറ്റ് നാശംവിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും 14ന് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം

rahul-gandi

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും ഡിസംബര്‍ 14ന് രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണ ജാഥ ‘പടയൊരുക്കം’ സമാപന സമ്മേളനത്തിലും 14ന് രാഹുല്‍ പങ്കെടുക്കും.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു.

ശംഖുമുഖത്ത് കെട്ടിയിരുന്ന സമാപന വേദി അടക്കം ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു.

കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രാഹുല്‍ ഗാന്ധി ആദ്യമായി സംസ്ഥാനത്ത് പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടിയായിരിക്കും പടയൊരുക്കം.Related posts

Back to top