രാഹുല്‍ ഗാന്ധി ഇന്ന് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തും

ദില്ലി: രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് ചെന്നിത്തലയുമായി ചര്‍ച്ച നടത്തും. പുതിയ ചുമതലകള്‍ നല്‍കുക, ചെന്നിത്തലയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും.

പുതിയ ചുമതലകള്‍ രമേശ് ചെന്നിത്തലയ്ക്ക് നല്‍കാന്‍ തയ്യാറാണെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്തെ കെപിസിസി ഡിസിസി മാറ്റങ്ങള്‍ ഒരു മാസത്തിനകം ഉണ്ടാകുകയും ചെയ്യും.

ഒരു സൂചന പോലും നല്‍കാതെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിലും കെ സുധാകരനെ പാര്‍ട്ടി അധ്യക്ഷനാക്കിയപ്പോള്‍ ആലോചിക്കാത്തതിലുമുള്ള പരിഭവം ചെന്നിത്തലക്കുണ്ട്. കെ സുധാകരന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ വച്ച് തന്നെ ചെന്നിത്തല ഇത് പരസ്യമാക്കുകയും ചെയ്തു. ഒപ്പം നിന്നവര്‍ പോലും കൈവിട്ടുവെന്ന് ചെന്നിത്തല ചടങ്ങില്‍ പറയാതെ പറഞ്ഞു.

 

Top